അന്നകരയില്‍ കാര്‍ മറിഞ്ഞ് 6 മാസം പ്രായമുള്ള കുഞ്ഞിനടക്കം നാല് പേര്‍ക്ക് പരിക്ക്

 അന്നകരയില്‍ കാര്‍ മറിഞ്ഞ് 6 മാസം പ്രായമുള്ള കുഞ്ഞിനടക്കം നാല് പേര്‍ക്ക്  പരിക്ക്.



അന്നകര സ്‌കൂളിന് സമീപം  ഞായറാഴ്ച്ച  ഉച്ചതിരിഞ്ഞ് നാലരയോടെ   നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളായ കാര്‍ത്തിക് (39), ഹൃതിക (34), മഹതി (6), 6 മാസം പ്രായമുള്ള ഹാര്‍ദിക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പറപ്പൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. കാർ തലകീഴായി മറയുകയും പൂർണമായും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.