കേരള ഗവ. കോൺട്രാക്ടർമാരുടെ കുടിശിക അടിയന്തിരമായി കൊടുത്തു തീർക്കണം
തൃശ്ശൂർ
കേരള ഗവൺമെൻ്റ് കോൺട്രാക്‌ടർമാരുടെ കുടിശിക അടി യന്തിരമായി കൊടുത്തു തീർക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്സി.അംഗം ബിന്നി ഇമ്മട്ടി, എൽ എസ്ജിഡിയിൽ പൂർത്തീകരിച്ച പ്രവൃത്തിയുടെ ബിൽതുക അടിയന്തി രമായി നൽകുക, ഡിഎസ്‌ആർ 2023 നടപ്പിലാക്കുക, പിഡ്ഡി രജി സ്ട്രേഷൻ പുതുക്കുന്നതിന് സെക്യൂരറ്റി ഡെപ്പോസിറ്റും രജിസ്ട്രേഷൻ ഫീസും മൂന്നിരട്ടിയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക, ഗവൺമെന്റ് കോൺട്രാക്‌ടർമാർക്ക് പെൻഷനും മരണാനന്തര സഹായം ലഭ്യമാ ക്കാൻ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്ന യിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെജിസിഎഫ് ജില്ല പ്രസിഡൻ്റ് വി.എസ്. ജയപ്രകാശ് അദ്ധ്യ ക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.ഇ. പൗലോസ്, സംസ്ഥാന സെൻട്രൽ കമ്മിറ്റിയംഗം കെ.എം. ശ്രീകുമാർ, ജില്ല ട്രഷറർ കെ.വി.പൗലോസ്, ജില്ലാകമ്മിറ്റി അംഗങ്ങളായ ടി.രഞ്ജിത്ത്, സി.എ. അഷറഫ്, കെ.വി.നൈജോ, പി.ആർ.ലാലു, കെ.സി.ബിജു, കെ.എസ്. സുധീഷ് എന്നിവർ സംസാരിച്ചു.