സംസ്ഥാന ഇന്റർ സ്കൂൾ വോളിബോൾ ടൂർണ്ണമെന്റ്....
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നെടുവണ്ണൂർ- കോഴിക്കോട് ജേതാക്കൾ.....
പേരാമംഗലം.,ശ്രീദുർഗ്ഗാ വിലാസം ഹയർസെക്കൻഡറി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് നെടുവണ്ണൂർ- കോഴിക്കോട് ജേതാക്കളായി.... ഹയർസെക്കൻഡറി സ്കൂൾ വരന്തരപ്പിള്ളിയെ5 സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽതോൽപ്പിച്ചത്.. 25-23,22-25,20-25,25-21,16-14..സമാപന സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ സി. വി.കുര്യാക്കോസ് സമാനദാനം നടത്തി.. തദവസരത്തിൽ ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡണ്ടും, ദേശീയ കോച്ചു മായ പി. ശിവകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.. സംഘാടക സമിതി ഭാരവാഹികളായ കെ വി ഷാജു, പിടിഎ പ്രസിഡന്റ് രവിശങ്കർ, സോണി ജോർജ് സി ജെ റോബർട്ട്,അനൂപ് കൃഷ്ണൻ,എന്നിവർ സംസാരിച്ചു..ടൂർണമെന്റിലെ മികച്ച താരമായി നെടുവണ്ണൂരിലെ പ്രിയയാൽ പെസിംഗ് തെരഞ്ഞെടുത്തു.
ബെസ്റ്റ് സെറ്റർ ആന്റോ വരന്തരപ്പിള്ളി, ബെസ്റ്റ് അറ്റാക്കർ മിഥുൻ കൃഷ്ണ വരന്തരപ്പിള്ളി, ബെസ്റ്റ് ബ്ലോക്കർ ഷംനാസ് നെടുവണ്ണൂർ, പ്രൊമസ്സിംഗ് പ്ലെയർ യദു പിശ്രീലേഷ് പേരാമംഗലം എന്നിവരെ തിരഞ്ഞെടുത്തു...