കൈപ്പറമ്പ് ഗ്രാമഞ്ചായത്ത് - കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ നാലാംഘട്ടം

 കൈപ്പറമ്പ് ഗ്രാമഞ്ചായത്ത് - കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ നാലാംഘട്ടം

https://youtu.be/kSNvS3I-1UQ?si=uIVXq2tSVay6-ZEI


     കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ 250 കുടുംബശ്രീ അയൽക്കൂട്ടങ്ങിലെ 4200 അംഗങ്ങൾക്ക് , അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിന്റെ നാലാം ഘട്ടം   പൂറ്റേക്കര സെന്റ് ജോർജ് ഹയർ സെക്കൻഡറി  ഹൈസ്കൂളിൽ വെച്ച് നടത്തുകയുണ്ടായി.


 പഞ്ചായത്തിലെ 2,3,4 വാർഡുകളിലെ അംഗങ്ങളും ഇതുവരെയുള്ള ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത അയൽക്കൂട്ട അംഗങ്ങളും കൂടിച്ചേർന്ന് 450ഓളം കുടുംബശ്രീ  അംഗങ്ങൾ ഈ ക്യാമ്പയിനിന്റെ ഭാഗമായി.  തിരികെ സ്കൂളിലേക്ക് നാലാം ഘട്ട ക്യാമ്പയിൻ മൂന്നാം വാർഡ് മെമ്പർ U. V. വിനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. പതിനാറാം വാർഡ് മെമ്പർ അഖില പ്രസാദ് ആശംസകൾ പറയുകയും കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു പ്രകാശൻ സ്വാഗതം പറയുകയും മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കുടുംബശ്രീ  വൈസ് ചെയർപേഴ്സൺ ബീന എം എസ് നന്ദി പറയുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ 18 വയസ്സ് മുതൽ 40 വയസ്സു വരെയുള്ള കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക്DWMS app വഴി Step Up Campain രജിസ്ട്രേഷൻ ഉദ്ഘാടനവും വിനീഷ് മെമ്പർ നടത്തി. അതിനുശേഷം അംഗങ്ങൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് 12 ക്ലാസുകളിലായി  , 5 പിരീഡായി ക്ലാസുകൾ  നടന്നു.18 വാർഡിലെയും  CDS അംഗങ്ങൾ, എക്കൗണ്ടന്റ് പ്രമീള യു.എസ്സ്,വിവിധ RP-മാരും,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ക്ലാസുകൾക്ക് നേതൃത്വം നൽകി.പുഴക്കൽ ബ്ലോക്ക് കോർഡിനേറ്റർ ക്യാമ്പയിനിൽ സന്നിഹിതനായിരുന്നു. ജെൻഡർ വാരാചരണത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിനും കൂടി നടത്തി.