തോളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറപ്പൂരിന്റെ പുതുമണ്ഡലത്തിലെ നിറസാന്നിധ്യവും ആയിരുന്ന സി കെ ലോറൻസിന്റെ ചരമവാർഷിക ദിനം ആചരിച്ചു.
തോളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവും, അഞ്ചു പതിറ്റാണ്ടുകളായി പറപ്പൂരിന്റെ പുതുമണ്ഡലത്തിലെ നിറസാന്നിധ്യവും ആയിരുന്ന സി കെ ലോറൻസിന്റെ ചരമവാർഷിക ദിനം ആചരിച്ചു. ശവകുടീരത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തുകയും കുന്നത്ത് ഓഡിറ്റോറിയത്തിൽ വാർഷിക ദിന അനുസ്മരണ സമ്മേളനം സമ്മേളനവും നടത്തി.
മണ്ഡലം പ്രസിഡന്റ് കെ ജി പോൾസന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. പി എ മാധവൻ മുൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ടിവി ചന്ദ്രമോഹൻ മുൻ എംഎൽഎ, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ കെ അജിത് കുമാർ,സി ബി ഗീത, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി ജോസ്, തോളൂർഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വികെ രഘുനാഥൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, അടാട്ട് ബ്ലോക്ക് മഹിള കോൺഗ്രസ് പ്രസിഡണ്ട് നിഷ പ്രഭാകരൻ ,മണ്ഡലം പ്രസിഡന്റുമാരായ ബിജു അവണൂർ, സുനിൽ പുഴക്കൽ, എൻ കെ രാജു എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ കെ കുഞ്ഞുണ്ണി സ്വാഗതവും,എ സതീശൻ നന്ദിയും പറഞ്ഞു. ബ്ലോക്ക്,മണ്ഡലം ഭാരവാഹികളും, പോഷക സംഘടന നേതാക്കന്മാരും, ജനപ്രതിനിധികളും,പാർട്ടി പ്രവർത്തകരും,നാട്ടുകാരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.