കുന്നംകുളം ഉപജില്ല കലോൽസവം സമാപിച്ചു.

 കുന്നംകുളം ഉപജില്ല കലോൽസവം സമാപിച്ചു.


        സമാപന സമ്മേളനം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കുന്നം കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൊയ്തീൻ എ സ്വാഗതം പറഞ്ഞു. കലോൽസവത്തിലെ ഓവറോൾ കിരീടം ബഥനി കോൺവെന്റ് സ്കൂൾ നേടി. അറബി കലോൽസവത്തിലെ ഒന്നാം സ്ഥാനം കോൺകോഡ് ഇഗ്ലീഷ് സ്കൂൾ പന്നിത്തടവും സംസ്കൃത കലോൽസവ ത്തിലെ ഒന്നാം സ്ഥാനം ജി.എച്ച്.എസ്. എസ് എരുമപ്പെട്ടി യും നേടി. അറബി കലോൽസവത്തിൽ രണ്ടാം സ്ഥാനം ജി.എച്ച്. എസ് പഴഞ്ഞിയും സംസ്കൃത കലോൽസവത്തിൽ സെന്റ് മേരീസ് ഗേൾസ് എച്ച്. എസ് ചൊവ്വന്നൂരിനാണ്. ഹൈസ്കൂൾ വിഭാഗത്തിൽ എൽ.ഐ.ജി എച്ച് സ് സ് ഒന്നാം സ്ഥാനം നേടി.