നവകേരള സദസ്സ് വടക്കാഞ്ചേരി നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് മുണ്ടൂരിൽ പ്രവർത്തനമാരംഭിച്ചു.
വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ഓഫീസ് ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി ടീച്ചർ, നിയോജക മണ്ഡലം കോഡിനേറ്റർ ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര, സി പി ഐ എം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.