ജർമ്മൻ സന്ദർശകർ അമല ആയുർവേദ ആശുപത്രി സന്ദർശിച്ചു.

 ജർമനിയിലെ ബാഡൻ വ്യൂർറ്റൻബെർഗ് സ്റ്റേറ്റിലെ ബ്ലാക്ക് ഫോറെസ്റ്റ് ഏരിയയിലെ ലൗഫ് സാസ്ബത്താൽ പാരിഷിൽനിന്നുള്ള സംഘം  ഫാ. ലോയീസ് നീലങ്കാവിൽ സി എം ഐ യുടെ നേതൃത്വത്തിൽ അമല ആയുർവേദാശുപത്രി സന്ദർശിച്ചു.


 അമല ആയുർവേദാശുപത്രി - ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ യും ആശുപത്രി അധികൃതരും ചേർന്ന് സംഘത്തെ സ്വീകരിച്ചു.


ആയുർവേദ ചികിത്സാ ശാസ്ത്രത്തെക്കുറിച്ചും, പ്രായോഗിക വശങ്ങളെക്കുറിച്ചും മനസ്സിലാക്കുകയായിരുന്നു. സന്ദർശനോദ്ദേശ്യം, പഞ്ചകർമ ചികിത്സാവിധികളും, ആയുർവേദ മരുന്ന് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളും, ശാസ്ത്രീയമായി പരിപാലിക്കുന്ന ഔഷധോദ്യാനവും വിശദ മയിത്തന്നെ നേരിട്ടു കാണാനുള്ള അവസരമൊരുക്കിയിരുന്നു.