പറപ്പൂർ ഫൊറോന ദേവാലയത്തിൽ തമുക്ക് തിരുനാളിന് നാളെ സമാപനം.

 പറപ്പൂർ ഫൊറോന ദേവാലയത്തിൽ തമുക്ക് തിരുനാളിന് നാളെ സമാപനം.

പറപ്പൂർ 


വിശുദ്ധ റോസായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരു ന്നാളിനോട് അനുബന്ധിച്ച്  ഇന്ന് രാവിലെ 5: 30 , 7.00, 8:30, 10:30,നും വൈകിട്ട് 4: 30,നും ദിവ്യ ബലി  ഉണ്ടായിരിന്നു . 10:30 ന് ഉള്ള ആഘോഷമായ പാട്ട് കുർബാനയ്ക്ക് പുതുക്കാട് ഫൊറോന വികാരി  ഫാ. പോൾ തേയ്ക്കാനത്ത് മുഖ്യ കാർമീകനായി , ജൂബിലി മിഷൻ  ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജസ്റ്റിൻ തിരുനാൾ സന്ദേശം നൽകി .വൈകുന്നേരം അഞ്ചുമണിക്ക്  വാദ്യ മേള  അകംപടിയോടെ തിരുനാൾ പ്രദക്ഷിണത്തിന്


വികാരി ഫാദർ സെബി പുത്തൂർ, അസിസ്റ്റന്റ് വികാരി ഫാദർ ബിനോയ് മഞ്ഞളി, ജനറൽ കൺവീനർ ഷിന്റോ ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ  പി ഡി മൈക്കിൾ, പി കെ ജോസ്, പി ആർ ജോൺസൺ, പി എ ഗ്ലെന്നി, മറ്റു കമ്മിറ്റി ഭാരവാഹികൾ  എന്നിവർ നേതൃത്വം നൽകി .   നാളെ രാവിലെ 7 :15ന്   മുളയം മേരി മാതാ മേജർ സെമിനാരിയിലെ റവ. ഫാ. ബിൽജു വാഴപ്പിള്ളിയുടെ   കാർമീകത്വത്തിൽ സകല മരിച്ചു പോയവർക്കും വേണ്ടിയുള്ള റാസാ കുർബാനയോടെ തിരുനാളിന്  സമാപനമാകും.