കൈപ്പറമ്പ് :
ശക്തമായ കാറ്റിൽ തെങ്ങു കടപുഴകി വീണ് വീടു തകർന്നു.
കൈപ്പറമ്പ് പഞ്ചായത്തിൽ 17-ാം വാർഡിൽ ഇന്ന് ഉച്ചയ്ക്കു 12.30ന് ആണ് സംഭവം. പുത്തൂർ സ്വദേശി പാറപ്പുറത്തു ഷൈലജയുടെ വീടിനു മുകളിലേക്കാണു തെങ്ങുവീണത്. വീടിന്റെ അടുക്കള പൂർണമായും മേൽക്കൂര ഭാഗികമായും തകർന്നു.
വില്ലേജ് ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വാർഡ് മെംബർ ദീപക് കാരാട്ടിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ തെങ്ങു മുറിച്ചു നീക്കി. ഷൈലജയും മകനും അടങ്ങുന്ന കുടുംബത്തെ ബന്ധുവീട്ടിലേക്കു മാറ്റി. തെങ്ങു വിഴുന്ന സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി.