ഔഷധ സസ്യങ്ങൾക്ക് ക്യൂ. ആർ. കോഡ് സംവിധാനം ഏർപ്പെടുത്തി അമല ആയുർവേദാശുപത്രി
അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദദിനാചരണത്തിന്റെ ഭാഗമായി ഔഷധസസ്യോദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഔഷധസസ്യങ്ങൾക്ക് സംസ്ഥാന ഔഷധസസ്യ ബോർഡുമായി സഹകരിച്ച് ക്യൂ. ആർ കോഡ് സംവിധാനം ഏർപ്പെടുത്തി. ക്യൂ. ആർ. കോഡ് സ്കാൻ ചെയ്താൽ ദേശീയ ഔഷധസസ്യ ബോർഡ് തയ്യാറാക്കിയ അതതു സസ്യങ്ങളുടെ ലഭ്യമായ എല്ലാ ശാസ്ത്രീയ വിവരങ്ങളും അറിയാനാകും. ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന ഔഷധസസ്യ ബോർഡ് സി. ഇ. ഒ യും ഔഷധി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ എം. ഡി. ഇൻചാർജുമായ ഡോ. ടി. കെ. ഹരിക് നിർവഹിച്ചു.
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി എം ഐ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ, ഔഷധി പഞ്ചകർമ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. രജിതൻ ടി. എസ്. അമല ആയുർവേദ ഹോസ്പിറ്റൽ കൺസൾറ്റൻറ് ഫിസിഷ്യൻ, സി. ഡോ. ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

