കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് - 4 ൽ ഐനിപാറ അംഗൻവാടിയിൽ ശിശുദിഘോഷം
വാർഡ് മെമ്പറും വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിൻ്റി ഷിജു ഉദ്ഘാടനം ചെയ്തു . മുൻ ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന സി വി കുരിയാക്കോസ് ശിശുദിഘോഷ സന്ദേശവും,
അംഗൻവാടി ടീച്ചർ ഷീജ സുരേന്ദ്രൻ സ്വാഗതവും പറഞ്ഞു കമ്മിറ്റി അംഗങ്ങളായ വിൻസെന്റ് കെ പി
മർഗ്ഗിലി കുരിയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പുറ്റേക്കര സെൻ്റ് ജോർജ്സ് ഹയർസെക്കൻഡറി സ്ക്കൂളിലെ ജെ ആർ സി കുട്ടികളും ബിന്ദു ടീച്ചറും അംഗൻവാടി സന്ദർശനം നടത്തുകയും മധുര പലഹാരം, തോപ്പി, പുവ് , ബോക്‌സ്, എന്നീവയും നൽകി. അംഗൻവാടി കുട്ടികൾ ക്ക് ശിശുദിനാഘോഷ സന്ദേശം നൽകിയ ശേഷം റാലിയും ചിത്രരചന മത്സരം നടത്തുകയും മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനങളും വിതരണം നടത്തുകയും ചെയ്തു.


