ചൂരക്കോട്ടുകാവ് ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക നിറദീപ മഹോത്സവം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

 ചൂരക്കാട്ടുകര:ചൂരക്കോട്ടുകാവ് ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ

തൃക്കാർത്തിക നിറദീപ മഹോത്സവം 

അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു.



പ്രസാദ ഊട്ട്, വിവിധ കലാപരിപാടികൾ, കാർത്തികദീപം തെളിയിക്കൽ,



പ്രഗത്ഭർ പങ്കെടുത്ത പഞ്ചവാദ്യം,മൂന്നു ഗജവീരന്മാർ അണിനിരന്ന എഴുന്നള്ളിപ്പ്,,ചുരക്കോട് ശ്രീജിത്ത് നമ്പീശനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം,നാദസ്വരം

ശ്രീനന്ദനം ഭജൻസ് തൃശ്ശൂർ അവതരിപ്പിച്ച 

നാമഘോഷലഹരി (ഭജന) തുടങ്ങിയവയും നടന്നു.



ചൂരക്കോട്ടുകാവിലമ്മയുടെ തിരുസന്നിധിയിൽ, പ്രപഞ്ചോൽപ്പത്തി യോളം പഴക്കമുള്ള വിശ്വാസധർമ്മങ്ങളെ മുറുകെ പിടിച്ചുകൊണ്ട് കാർത്തികദീപങ്ങൾ തെളിയിച്ച്, മനസ്സിനുള്ളിലെ അജ്ഞാനാന്ധകാരമായ മഹിഷാസുരഭാവത്തെ ഇല്ലാതാക്കി, ജ്ഞാനപ്രകാശമായ ദേവീഭാവത്തെ കുടിയിരുത്തുന്ന ധന്യനിമിഷങ്ങളിൽ ആയിരകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു