FLASH NEWS
മേല്‍പ്പാലം തുറന്നു,
https://youtu.be/0Tj9iSKQfkk?si=GVpEnCuXUMb8fqpX
റെയിൽവേ മേൽപ്പാലമെന്ന ഗുരുവായൂരിന്റെ ചിരകാലമോഹം പൂവണിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മൂന്ന് പതിറ്റാണ്ടോളമായി നഗരം കാത്തിരുന്ന റെയിൽവേ മേൽപ്പാലം ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഇന്നലെ മുതൽ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകിയിരുന്നെങ്കിലും ഗതാഗതം ഇന്നുമുതലാണ് ആരംഭിച്ചത്.ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും മേൽപ്പാലം കാണാൻ ഇന്നലെ മുതൽ ജനങ്ങൾ നിരവധി വന്നിരുന്നു . ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പാലവും പരിസരവും ജനനിബിഡമായി. ഉത്സവച്ഛായ പകർന്നു പഞ്ചവാദ്യത്തിന്റെയും പൂക്കാവടികളുടെയും അകമ്പടിയോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ആനയെ എഴുന്നള്ളിപ്പിക്കുന്നതിന് വിലക്കുള്ളതിനാൽ ചലിക്കുന്ന ആന പ്രതിമയും ഉദ്ഘാടന ചടങ്ങിന് തലയെടുപ്പായി. പാലവും നഗരവും വൈദ്യുതി ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമായി. ഉദ്ഘാടനത്തിനു മുന്നോടിയായി ഗാനമേളയും നൃത്ത നൃത്യങ്ങളും കലാപരിപാടികളും ഉണ്ടായിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ കെ രാജൻ, ടി എൻ പ്രതാപൻ എംപി, എംഎൽഎമാരായ എൻ.കെ. അക്ബർ, എ.സി.മൊയ്തീൻ, മുരളി പെരുനെല്ലി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് മേൽപ്പാലത്തിന്റെ നാട മുറിച്ച് ആദ്യ യാത്ര നടത്തി. മൂന്ന് കെഎസ്ആർടിസി ബസ്സുകൾ ആണ് കന്നി യാത്രയ്ക്കായി ഒരുക്കിയിരുന്നത്. ആദ്യ ബസ്സിൽ മന്ത്രിമാരും ജനപ്രതിനിധികളും യാത്ര ചെയ്തു. മറ്റു ബസ്സുകളിൽ നാട്ടുകാർക്ക് സഞ്ചരിക്കാനും അവസരം നൽകി. ഉദ്ഘാടനത്തിനുശേഷം ഗതാഗതത്തിനായി പാലം തുറന്നു കൊടുത്തതോടെ ഗുരുവായൂരിന്‍റെ ചരിത്രത്താളുകളിൽ മേൽപ്പാലം പുത്തൻ അധ്യായമായി.
