ദേശീയ ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ നെറ്റ്ബോൾ കേരളടീമിന് സ്വീകരണം നൽകി

 ദേശീയ ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ നെറ്റ്ബോൾ കേരളടീമിന് സ്വീകരണം നൽകി

തൃശൂർ: തൃശൂർ ജില്ലാ നെറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ ഗെയിം സിൽ രണ്ടാം സ്ഥാനം നേടിയ നെറ്റ്ബോൾ കേരള ടീമിന് നൽകിയ സ്വീകരണ ചടങ്ങ് ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബ ശിവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായി. കേരള നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി നിജാമുദ്ദീൻ, ട്രഷറർ സാബിറ പി.യു., ഒളിമ്പിക് അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി അഖിൽ അനിരുദ്ധൻ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവംഗങ്ങളായ അഡ്വ.കെ.ആർ.അജിത്ബാബു, അഭിൻ തോമാസ്, നെറ്റ്ബോൾ തൃശൂർ ജില്ലാ സെക്രട്ടറി ഗോഡ്സൺ ബാബു തുടങ്ങിയവർ സംസാരിച്ചു.