കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്  കടവല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി  ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.


കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വെള്ളറക്കാട് മുക്രിയകത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ശില്‍പശാല ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായി. ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്, നേതാക്കളായ കെ.ജയശങ്കര്‍, സ്വപ്ന രാമചന്ദ്രന്‍, ടി.കെ ശിവശങ്കരന്‍, ബിജോയ് ബാബു എന്നിവര്‍ സംസാരിച്ചു. ഡോ. സരിന്‍, പി.എല്‍ ജോമി, ഡോ.അരുണ്‍ കരിപ്പാല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായി.നേതാക്കളായ ടി.കെ ശിവശങ്കരന്‍, ബിജോയ് ബാബു, അമ്പലപ്പാട്ട് മണികണ്ഠന്‍, എം.എം മഹേഷ്, പി.കെ വിനയകുമാര്‍, സ്വപ്ന രാമചന്ദ്രന്‍, മണ്ഡലം പ്രസിഡണ്ട് മാരായ  ഗോപാലകൃഷ്ണൻ, യേശുദാസ്  പി പി, ഫൈസൽ കാഞ്ഞിരപ്പിള്ളി, കബീർ എൻ എൽ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു..