തൃശ്ശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. സർഗ്ഗ വേദി ഉണർന്നുകൊണ്ട് പുറനാട്ടുകരയിൽ മഹോത്സവം വാശിയോടെ തുടരുന്നു .
ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലും ,ശ്രീശാരദ ഗേൾസ് ഹയർ സെക്കൻഡറിയിലുമാണ് കലോത്സവ മാമാങ്കം അരങ്ങേറുന്നത്. 120 ലധികം സ്കൂളുകളിൽ നിന്ന് 20/11/2023 ചൊവ്വാഴ്ച 1350 കുട്ടികളാണ് 60 ഇനങ്ങളിലായി പങ്കെടുത്തത്. രാവിലെ 9 മണിയോടെ ചെയർമാൻമാരും കമ്മിറ്റി അംഗങ്ങളും വിവിധ കലാരൂപങ്ങളും അടങ്ങുന്ന ഒരു വലിയ ഘോഷയാത്ര തന്നെ സംഘടിപ്പിച്ചു. ഔദ്യോഗിക ഉദ്ഘാടന സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് വിദ്യാമന്ദിരത്തിന്റെ ത്യാഗീശാനന്ദ ഹാളിൽ വച്ച് ബഹുമാനപ്പെട്ട വടക്കാഞ്ചേരി എം എൽ എ ,ശ്രീ സേവ്യാർ ചിറ്റിലപ്പിള്ളി നിർവഹിച്ചു.അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സിമി അജിത് കുമാർ അധ്യക്ഷപദം അലങ്കരിച്ചു .വിദ്യാമന്ദിരത്തിന്റെ മാനേജരായ സംപൂജ്യ സദ്ഭവാനന്ദ സ്വാമിജി അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. അടാട്ട് ഗ്രാമപഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും പിടിഎ പ്രസിഡൻറ് ,ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കുകയും ചെയ്തു.
ഇന്ന് എൽ.പി തലത്തിൽ, സെന്റ് അലോഷ്യസ് എൽ.പി.എസും ,യു.പി തലത്തിൽ ST GEMMAS UPS മനക്കൊടിയുമാണ് ഇപ്പോൾ ലീഡ് ചെയ്തു കൊണ്ടിരിക്കുന്നത്.