ട്രാൻസ്ഫോർമറിൽ നിന്ന് ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.

      ട്രാൻസ്ഫോർമറിൽ നിന്ന് ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.



      കൈപ്പറമ്പ്- തലക്കോട്ടുകര റോഡിൽ കുറുമാൽ പള്ളിക്ക് സമീപം ഇന്ന് രാവിലെ  എട്ടരയോടെ  ഏതോ ഒരു വാഹനം ട്രാൻസ് ഫോർമറിൽ തട്ടി നിർത്താതെ  പോവുകയും അതേ തുടർന്ന് ഓയിൽ ചോർന്നാണ് അപകടമുണ്ടായത്. വഴി യാത്രക്കാരായ നാലു ബൈക്കുകൾ തെന്നി വീഴുകയും  അതിൽ മൂന്നുപേർക്ക്  സാരമായ പരുക്കുകളും  ഉണ്ടായി. തുടർന്ന് കുന്നംകുളം അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയും അവരെത്തി സോപ്പ് പൊടി ഉപയോഗിച്ച്  ക്ലീൻ ചെയ്ത ശേഷമാണ് വാഹനങ്ങൾ അതുവഴി പോയി തുടങ്ങിയത് .


 ഇതേ തുടർന്ന് ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിച്ചത് മൂലം പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.



 താൽക്കാലികമായി മറ്റൊരു ട്രാൻസ്ഫോർമറിൽ നിന്ന് കണക്ഷൻ ശരിയാക്കി ഒന്നരമണിക്കൂറിനു ശേഷമാണ്  സമീപത്തെ  വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ഈ അപകടം സംഭവിച്ച ട്രാൻസ്ഫോർമർ അവിടെ സ്ഥാപിച്ചത് മൂലം കുറുമാൽ പരിസരത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾക്ക് തിരിഞ്ഞു പോകുന്നതിനും കോളേജ് ബസുകളും  മറ്റു വലിയ വാഹനങ്ങളും വരുമ്പോൾ സൈഡ് കൊടുക്കുവാൻ സ്ഥലമില്ലാത്ത രീതിയിലും ആണ് ട്രാൻസ്ഫോർമർ സ്ഥാപിചിട്ടുള്ളത് എന്ന് പരിസരവാസികൾ പറയുന്നു.


 ട്രാൻസ്ഫോർമർ റോഡിൽനിന്ന് ചാലിന് അരികിലേക്ക് നീക്കി സ്ഥാപിക്കുകയോ, തൊട്ടടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യണമെന്ന അഭിപ്രായവും,



 ട്രാൻസ്ഫോർമറിൽ   പച്ചില വള്ളികൾ നിറഞ്ഞുനിൽക്കുന്ന അവസ്ഥയും ഉണ്ടെന്നും  പരിസരവാസികൾ ചൂണ്ടിക്കാട്ടി.