പറപ്പൂർ സെന്റ് ജോൺസ് നെപുംസിയാൻ ഫൊറോന ദൈവാലയത്തിൽ
വിശുദ്ധ റോസായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തമുക്ക് തിരുനാളിന് ഇന്ന് തുടക്കം കുറിക്കുന്നു.
ഇന്ന് വൈകുന്നേരം ആറുമണിക്ക് മണ്ണുത്തി പള്ളി വികാരി റവ.ഫാ.പോളി നീലങ്കാവിലിന്റെ കാർമീകത്വത്തിൽ വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന തിരുനാൾ കൊടിയേറ്റം എന്നിവ നടക്കും. തുടർന്ന് തിരുനാൾ ദിനം വരെ വൈകുന്നേരം ആറുമണിക്ക് നവനാൾ കുർബാന, ലദീഞ്ഞ്, നൊവേന, എന്നിവ ഉണ്ടാകും,24,25,26,27, തീയതികളിലാണ്. തിരുനാൾ ആഘോഷിക്കുന്നത്. തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പാവറട്ടി പ്രസ്സ് ഫോറത്തിൽ നടന്ന പത്രസമ്മേളനത്തിൽ വച്ച് ഫൊറോന വികാരി ഫാ.സെബി പുത്തൂർ മറ്റ് ആഘോഷ കമ്മിറ്റി ഭാരവാഹികളും വ്യക്തമാക്കി. തമുക്ക് തിരുനാളിനോടനുബന്ധിച്ച് കാരുണ്യ പ്രവർത്തിയുടെ ഭാഗമായി നിർധനരായ ഏഴു കുടുംബങ്ങൾക്ക് വീട്, ഡയാലീസിസ് രോഗികൾക്ക് 5000 രൂപ വീതം ചികിത്സാസഹായം,500 ഓളം പേർക്ക് വീടുകളിൽ തയ്യാറാക്കിയ പൊതിച്ചോറ് വിതരണം എന്നിവയും ഉണ്ടായിരിക്കും എന്നും തിരുനാൾ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.