12 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് ജീവപര്യന്തം തടവും,10000 രൂപ പിഴയും.

       പന്ത്രണ്ട്  വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം:  പ്രതിക്ക് ജീവപര്യന്തം തടവും,10000 രൂപ പിഴയും.



12  വയസ്സുകാരിയെ  വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തകേസിൽ നെല്ലുവായ്  രായം മരയ്ക്കാർ വീട്ടിൽ    മുഹമ്മദ് മകൻ  ശിവൻ  അബ്ദുൽ റഹ്മാൻ    എന്നയാൾക്ക്  ജീവപര്യന്തം തടവും 10000 രൂപ പിഴയും  കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ്  ശ്രീമതി ലിഷ എസ് വിധിച്ചു.  2017 ലാണ് കേസിനു ആസ്‌പദമായ സംഭവം.12 വയസ്സുള്ള പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വിശ്വാസം മുതലെടുത്ത് കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.  

അതി ജീവതയുടെ മൊഴി  എരുമപ്പെട്ടി പോലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന    ജോസ് രേഖപ്പെടുത്തി FIR രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയിട്ടുള്ളതും.പിന്നീട് എരുമപ്പെട്ടി പോലീസ് ഇൻസ്‌പെക്ടരായിരുന്ന രാജേഷ് K മേനോൻ, C R സന്തോഷ്‌കുമാർ എന്നിവർ ചേർന്നാണ് കേസിന്റെകുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.