കൈപ്പറമ്പ് മണ്ഡലം 105 ആം നമ്പർ ബൂത്ത് യോഗം സംഘടിപ്പിച്ചു.
ബുത്ത് യോഗത്തിൽ, മുൻ ഡിസിസി പ്രസിഡണ്ടും മുൻ എംഎൽഎ യുമായ പി എ മാധവൻ പങ്കെടുത്ത് സംസാരിച്ചു.
യോഗത്തിൽ കൈപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഏൻ കെ രാജു ബൂത്തിന്റെ ചാർജ് വഹിക്കുന്ന പി എം ഹനീഫയെ യോഗത്തിൽ അഭിനന്ദിച്ചു. പ്രവാസി കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡണ്ട് ശശി വാറോട്ടിൽ , മണ്ഡലം സെക്രട്ടറി ജോൺസൺ ജോർജ്, വാർഡ് പ്രസിഡൻറ് സുരേഷ് ഇരുപ്പുശ്ശേരി, എന്നിവർ സംസാരിച്ചു.
എഴുപതോളം പേർ പങ്കെടുത്ത യോഗത്തിൽ ഫ്രാൻസിസ് വടക്കൻ, സുരേഷ് ഇരുപ്പുശ്ശേരി ബി എൽ എ. ,തുടങ്ങിയ ബൂത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു.