മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വരവൂർ സ്വദേശിനിയായ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു.
വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ ആര്യ (18)യാണ് മരിച്ചത്. മൈസൂർ ആദി ചുഞ്ചനഗിരി മെഡിക്കൽ കോളേജിലെ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയാണ് ആര്യ. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. കോളേജിൽ നിന്ന് പിതാവിനോടൊപ്പം കാറിൽ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.പിതാവ് സുരേന്ദ്രനും പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സംസ്കാരം പിന്നീട് നടക്കും. മാതാവ് - സിനി, സഹോദരൻ ആകാശ്
