⭕യൂണിറ്റ് വാർഷികം ആഘോഷിച്ചു.⭕



❗കുറുമാൽ ❗


കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിലെ മദർ തെരേസ യൂണിറ്റിന്റെ വാർഷികം അതിവിപുലമായി ആഘോഷിച്ചു. യുണിറ്റ് പ്രിസിഡന്റ് ഡെയ്സൺ പാണേങ്ങാട്ടിന്റെ അധ്യക്ഷതയിൽ  

ഇടവക വികാരി റവ. ഫാ. ഡോ. സേവ്യർ ക്രിസ്റ്റി പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ലിജോ റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവകാഗംവും  യൂണിറ്റ് അംഗവുമായ റവ. ഫാ. ഫർണാണ്ടോ കപൂച്ചിൻ, മദർ സുപ്പീരിയർ സിസ്റ്റർ നോബർട്ട്, കേറ്റിസം പ്രധാനാധ്യാപകൻ ലിന്റോ വടക്കാൻ, ഇടവക കൈകാരന്മാർ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ  യൂണിറ്റ് വാർഷിക ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. യൂണിറ്റ് വൈസ് പ്രിസിഡന്റ് ബീന ജോസഫ് നന്ദി പറഞ്ഞു.