കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ജനകീയ ഫുട്ബോൾ മേള -2026 സമാപിച്ചു.

 അഖിലേന്ത്യാ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും, പ്രാദേശിക മത്സരത്തിൽ ബ്ലൂമൂൺ വാടാനപ്പിള്ളിയും ജേതാക്കളായി.


  മുണ്ടൂർ :


  കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് സ്പോർട്സ് പ്രമോഷൻ കൗൺസിൽ & സ്പോർട്സ് കൗൺസിൽ സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ മേളയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം 2-0 ന് ലിൻഷ മണ്ണാർക്കാടിനെ തോൽപ്പിച്ചു. റണ്ണേഴ്സ് ട്രോഫിക്ക് ലിൻഷ മണ്ണാർക്കാട് അർഹത നേടി. പ്രാദേശിക ഫുട്ബോൾ ടൂർണ്ണമെന്റിൽ ബ്ലൂ മൂൺ വാടാനപ്പിള്ളി 1-0 ത്തിന് സോക്കർ എഫ്.സി തൃശൂരിനെ തോൽപ്പിച്ചു. റണ്ണേഴ്സ് ട്രോഫി സോക്കർ എഫ്.സി തൃശൂരിന് സമ്മാനിച്ചു. അഖിലേന്ത്യാ മത്സരത്തിിൽ വടക്കാഞ്ചേരി എം എൽ എ സേവിയർ ചിറ്റിലപ്പിള്ളിയും, പ്രാദേശിക മത്സരത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമാസും വിശിഷ്ടാതിഥയായി പങ്കെടുത്തു . കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സുബ്രമണ്യൻ , വൈസ് പ്രസിഡണ്ട് ലിന്റി ഷിജു . ജില്ലാ പഞ്ചായത്ത് മെമ്പർ ലീല രാമകൃഷ്ണൻ, എന്നിവർ വിവിധ ട്രോഫികൾ അർഹരായവർക്ക് സമ്മാനിച്ചു . സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. . ടൂർണ്ണമെന്റിലെ മികച്ച ടീമായി നെക്സൽ ഷൂട്ടേഴ്സ് പടന്നയെയും , ബെസ്റ്റ് ഗോൾകീപ്പർ നിഖിൽ (സൂപ്പർ സ്റ്റുഡിയോ), ബെസ്റ്റ് ബാക്ക് ജെയിംസ് ( സൂപ്പർ സ്റ്റുഡിയോ) ബെസ്റ്റ് ഫോർവേർഡ് സമാൻ(ലിൻ ഷ മെഡിക്കൽസ്) , ടൂർണ്ണമെന്റിലെ മികച്ച കളിക്കാരൻ ദോമ്പോ (സൂപ്പർ സ്റ്റുഡിയോ) ടൂർണ്ണമെന്റിലെ മികച്ച വിദേശ കളിക്കാരൻ ഇസ്മയിൽ ( ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്) ഫൈനലിലെ മികച്ച കളിക്കാരൻ ആന്റണി (സൂപ്പർ സ്റ്റുഡിയോ) എന്നിവരെ തിരഞ്ഞെടുത്തു. മേരി പോൾസൺ, പിൻസി പ്രിൻസ് . മേരി ആന്റണി, സൗമ്യ ദീലീപ് കുമാർ , ഡേവിഡ് ആന്റോ , രാധാകൃഷ്ണൻ മാസ്റ്റർ, സുരേഷ് ബാബു, ലിയോൺ പുറ്റേക്കര,സി.ജെ ഗിൽസൺ, അനൂപ് മാസ്റ്റ, ലിജോ മാസ്റ്റർ, ടി.എൽ ഷാജു എന്നിവർ അർഹരായവർക്ക് ട്രോഫികൾ സമ്മാനിച്ചു. ജോൺസൻ ജോർജ്ജ് സ്വാഗതവും, കെ.പി.രാജൻ നന്ദിയും രേഖപ്പെടുത്തി.