തിരുവാതിരക്കളി മഹോത്സവം

   ചുരക്കോട്ടുകാവ് ആൽത്തറ കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 7-)മത് തിരുവാതിരക്കളി മഹോത്സവത്തിൽ 16 ടീമുകൾ പങ്കെടുത്തു. 


   ക്ഷേത്രം മേൽശാന്തി പാറശേരിമനക്കൽ ദേവൻ നമ്പൂതിരി പകർന്നുതന്ന ഭദ്രദീപം തൃശ്ശൂർ താലൂക്ക് തഹസീൽദാർ ജയശ്രീ. ടി,ചാവക്കാട് താഹസീൽദാർ കിഷോർ, ദേവസ്വം ഓഫീസർ ഗോപേഷ് പി ജി, ഉപദേശസമിതി പ്രസിഡന്റ്‌ ഉഷ ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അനിത സുരേഷ് ബാബു, പഞ്ചായത്ത്‌ മെമ്പർമാരായ സുമിനി സുനിൽ, ശശിധരൻ, ശങ്കരനാരായണൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സി എ കൃഷ്ണൻ, ശാസ്ത നന്ദകുമാർ, വിനോദ് കണ്ടെങ്കാവിൽ, നന്ദൻ വാകയിൽ, ആൽത്തറകൂട്ടം രാക്ഷധികാരി ഐ എസ് ശങ്കനാരായണൻ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.




മുഴുവൻ കളിക്കാർക്കും സമ്മാനവും, പരിപാടിക്ക് വന്ന എല്ലാവർക്കും കൂവ പായസത്തോടു കൂടി ലഘു ഭക്ഷണം ഉണ്ടായിരുന്നു. ഇ ആർ രാധാകൃഷ്ണൻ മാസ്റ്റർ നന്ദി പറഞ്ഞൂ.

🔻🔻🔻🔻🔻🔻🔻🔻🔻