കുന്നംകുളം വിവേകാനന്ദ കോളേജിൽ എസ്എഫ്ഐ- എബിവിപി സംഘർഷം. ഒരാൾക്ക് പരിക്കേറ്റു.
ഒരു മാസത്തിലേറെയായി ഇരു വിഭാഗവും തമ്മിൽ ചെറിയ സംഘർഷം തുടരുന്നുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഇത്തവണയും വിജയം നേടിയിരുന്നു. ഇതിനുശേഷം മനപ്പൂർവം എബിവിപി പ്രശ്നങ്ങൾ തുടരുകയാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഇന്ന് ഉച്ചയോടെയാണ് കോളേജിൽ ഇരു വിഭാഗം തമ്മിലുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിച്ചത്. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകൻ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ജിഗിന് പരിക്കേറ്റിട്ടുണ്ട്. മുഖത്ത് പരിക്കേറ്റ ജിഗിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തു.കുന്നംകുളം പോലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
