അമൽ അരവിന്ദൻ ടാലന്റ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി
"പൂതം വരവായി" എന്ന ഷോർട്ട് ഫിലിമിന് ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന നിലയിൽ എങ്ങസ്റ്റ് ഫിലിം മേക്കർ ടു ഡയറക്ടർ എ ഫ്യൂച്ചർ സ്റ്റാൻഡേർഡ് കൾച്ചറൽ ഷോർട്ട് ഫിലിം കാറ്റഗറിയിൽ ടാലന്റ് റെക്കോർഡ് ബുക്കിന്റെ ദേശീയ റെക്കോർഡിന് അർഹനായി.
എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ടാലന്റ് റെക്കോർഡ് ബുക്ക് എജുക്കേറ്ററും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് സർട്ടിഫിക്കറ്റ് അമലിന് സമ്മാനിച്ചു.
ആര്യംപാടം സർവോദയം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ അമൽ അരവിന്ദൻ, ഒരു വർഷം നീണ്ടു നിന്ന പരിശ്രമത്തിന്റെ ഫലമായാണ് കഥ എഴുതി പൂതം വരവായി എന്ന ഹസ്വചിത്രം സംവിധാനം ചെയ്തത്.
പാരമ്പര്യമായി പൂതം കെട്ടുന്ന ഒരു കുട്ടിയുടെ ജീവിത നേർരേഖയുടെ ഇതിവൃത്തമാണ് കഥയുടെ സാരം.
പതിനൊന്നാം വയസ്സിൽ ആചാരം അനുഷ്ഠാനം ബന്ധപ്പെടുത്തി ചിത്രീകരിച്ച ഷോർട്ട് ഫിലിമിനാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന റെക്കോർഡിന് അർഹനായത്.
സിനിമയുടെ എല്ലാ സാങ്കേതിവശങ്ങളും ഉൾപ്പെടുത്തിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 2026 അധ്യയന വർഷത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും സ്മാർട്ട് റൂം വഴി ചിത്രം പ്രദർശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രശസ്ത സംവിധായകനായിരുന്നു ലോഹിതദാസിന്റെ സഹായായി പ്രവർത്തിച്ച
അരവിന്ദൻ നെല്ലുവായുടെ മകനാണ് അമൽ അരവിന്ദൻ.
4 വയസ്സു മുതൽ അഭിനേതാവായി മലയാള സിനിമയിലും പരസ്യ ചിത്രങ്ങളിലും കുട്ടികളുടെ നാടക രംഗത്തും സജീവമായി നിലകൊള്ളുന്നു.


