ഗാഗുൽത്തായിൽ കുടുംബവിശുദ്ധീകരണ ധ്യാനവും ഷാനാ റ്റോവ ആത്മീയവിരുന്നും*
കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ ക്രിസ്തുമസ് അവുധിയിൽ മിഷ്പഹാ- കുടുംബവിശുദ്ധീകരണ ധ്യാനവും ഷാനാ റ്റോവ ആത്മീയ വിരുന്നും നടത്തുന്നു.ഡിസംബർ 28 മുതൽ 31 വരെയായിരിക്കും ധ്യാനം. മാതാപിതാക്കൾക്കും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒരുമിച്ച് ധ്യാനിക്കാനുള്ള അവസരമാണ് മിഷ്പഹാ ധ്യാനത്തിന്റെ പ്രത്യേകത.
അവസാന ദിവസമായ 31 ന് പോയവർഷം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ചും പുതിയ വർഷത്തെ വരവേറ്റുകൊണ്ടും ഷാനാ റ്റോവ ആൽത്മീയ വിരുന്നും സംഘടിപ്പിച്ചിരിക്കുന്നു.
ദൈവമഹത്വത്തിനായി രാത്രി ഏഴ് മുതൽ 10 വരെ നടക്കുന്ന ആത്മീയരാവിൽ കുഞ്ഞുങ്ങളുടെ പുഞ്ചിരിമത്സരം, കുട്ടി വിശുദ്ധരുടെ പ്രദക്ഷിണം,വിവാഹവാർഷികം ആഘോഷിക്കുന്നവർക്കും സമർപ്പിതരുടെ മാതാപിതാക്കൾക്കും ആദരം, ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ചുള്ള പ്രദക്ഷിണം, പുതുവർഷ ആരാധന, വി. കുർബ്ബാന, സ്നേഹവിരുന്ന് എന്നിവയുണ്ടാകുമെന്ന് ഡയറക്ടർ ഫാ. ബെന്നി പീറ്റർ വെട്ടിക്കനാകുടി, ലിജോ കല്ലൂർ എന്നിവർ അറിയിച്ചു.


.jpg)