OIOP മൂവ്മെന്റ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി.

 ഗതാഗതമന്ത്രിക്ക് നിവേദനം .

  കേരളത്തിലെ പൊതു നിരത്തുകളില്‍ രാത്രി കാലയാത്രായില്‍ നിരന്തരം അപകടങ്ങളും, അപകടമരണങ്ങളും നടക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളില്‍ അനധികൃതമായി ഉപയോഗിക്കുന്ന നിരോധിത ഹൈബീം ലൈറ്റ്കള്‍ ആണ്. കൂടാതെ വാഹനങ്ങൾ രാത്രിയില്‍ ഡിം അടിക്കുന്നില്ല. വാഹന നിര്‍മ്മാണ കമ്പനികള്‍ അംഗീകൃത ഹാലജന്‍ ബൾബുകള്‍ കാര്‍, ട്രക്ക് മുതലായ വലിയ വാഹനങ്ങളില്‍ 60-55,  ബൈക്കില്‍ 30-35 എന്ന അളവില്‍ കൊടുക്കുമ്പോൾ അത് മാറ്റി 100-90,   130-150 ഇത്തരത്തിലുള്ള ഹൈബീം ലൈറ്റ്കള്‍ അനധികൃതമായി ഫിറ്റ് ചെയത വാഹനങ്ങൾ ആണ് നിരത്തില്‍ ഓടിക്കുന്നത്. ഈ കാരണങ്ങളാല്‍ രാത്രി സമയത്ത് വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാരുടെയും, ഡ്രൈവര്‍ മാരുടെയും, കാല്‍നട യാത്രക്കാരുടെയും മരണം വരെ സംഭവിക്കുന്ന ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 

OIOP മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് എന്‍ എം ഷെരീഫ്  ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് അദ്ദേഹത്തിന്റെ വസതിയില്‍ എത്തി നിവേദനം നല്‍കി. തദവസരത്തില്‍ ഫൗണ്ടർ മെമ്പര്‍ ബിജു എം ജോസഫ്, വര്‍ക്കിംഗ്‌ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബിജു കെ ബേബി, ജോയിന്റ് സെക്രട്ടറിമാര്‍ ജോസ് യോഹന്നാന്‍, സജി സാമുവേല്‍,സ്റ്റേറ്റ് കമ്മറ്റി അംഗം അപ്പച്ചന്‍ കടമ്പയില്‍,  കൊല്ലം ജില്ലാ പ്രസിഡന്റ്  അന്നമ്മ ഡാനിയേല്‍, ഭാസുരാഗി, ബാബുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.