തൃശൂർ വെസ്റ്റ് സബ്ജില്ലാ കലോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും ഓവറോൾ കിരീടം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പേരാമംഗലം ശ്രീദുർഗാവിലാസം ഹൈസ്കൂളിൽ ആവേശം നിറഞ്ഞ സ്വീകരണം നൽകി.

     പേരാമംഗലം : കഴിഞ്ഞ നാലുദിവസമായി പറപ്പൂരിൽ വെച്ച് നടക്കുന്ന തൃശൂർ വെസ്റ്റ് സബ്ജില്ലാ കലോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും ഓവറോൾ കിരീടം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പേരാമംഗലം ശ്രീദുർഗാവിലാസം ഹൈസ്കൂളിൽ ആവേശം നിറഞ്ഞ സ്വീകരണം നൽകി. 


പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ഉഷാദേവി ടീച്ചർ , പ്രിൻസിപ്പൽ കെ. സ്മിത, പ്രധാനാധ്യാപകരായ എം.എസ്. രാജു, കെ. സുരേഷ് ബാബു,പി.ടി.എ പ്രസിഡൻ്റുമാരായ  സോണി ജോർജ്, രാജേഷ് എം. ആർ, സ്കൂൾ മാനേജർ  എം. വി. ബാബു എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.



 സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ ഓവറോൾ കിരീടവും,  എൽ. പി വിഭാഗം (ജനറൽ) ഒന്നാം സ്ഥാനം ശ്രീദുർഗാവിലാസം എൽ. പി. സ്കൂൾ കരസ്ഥമാക്കി.യുവജനോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓവറോൾ രണ്ടാം സ്ഥാനവും ഇതേ വിദ്യാലയത്തിനു തന്നെയായിരുന്നു.