വനംഭൂമി, മലയോര പ്രദേശങ്ങളിലെ അർഹതപ്പെട്ട കുടുംബങ്ങൾക്ക് പട്ടയം നൽകുവാനുള്ള നടപടികൾക്ക് തുടക്കമായതായി റവന്യൂ മന്ത്രി കെ.രാജൻ.

    വേലൂർ:

   വനംഭൂമി, മലയോര പ്രദേശങ്ങളിലെ അർഹതപ്പെട്ട കുടുംബങ്ങൾക്ക് പട്ടയം നൽകുവാനുള്ള നടപടികൾക്ക് തുടക്കമായതായി റവന്യൂ മന്ത്രി കെ.രാജൻ.   തയ്യൂർ കിരാലൂർ ഗ്രൂപ്പ് സ്‌മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി. 


  കുന്നംകുളം എം.എൽ.എ യുടെ ആസ്ത‌ിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന വേലൂർ ഗ്രാമപഞ്ചായത്തിലെ ഗ്രൂപ്പ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണോദ്‌ഘാടന (തറക്കല്ലിടൽ ചടങ്ങ്)  ചടങ്ങ്   വേലൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ വെച്ച് നടന്നു.


   കുന്നംകുളം എം.എൽ.എ എ.സി മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. ടി.ആർ ഷോബി, ഹേമ ഒ.ബി, ആൻസി വില്ല്യംസ്, ജലീൽ ആദൂർ, കർമ്മല ജോൺസൺ, ജോയ് സി.എഫ്, ഷേർലി ദിലീപ്കുമാർ, ശുഭ അനിൽകുമാർ , സ്വപ്ന റഷീദ്, അബിൽ ബേബി, സുരേഷ് കുമാർ പി കെ , എ എൽ ബേബി, ജോസ് നീലങ്കാവിൽ എന്നിവർ സംസാരിച്ചു.