പുലർച്ചെ ലോറി മറിഞ്ഞു വൈകീട്ട് ഗുഡ്സ് അപകടത്തിൽപ്പെട്ടു .

 പുലർച്ചെ ലോറി മറിഞ്ഞു വൈകീട്ട് ഗുഡ്സ് അപകടത്തിൽപ്പെട്ടു .




കൈപ്പറമ്പ് :

തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പ് പൂറ്റേക്കരയിൽ

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ലോറി മറിഞ്ഞ അതെ എഡ്ജിൽ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഗുഡ്സ് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു. ഇരു വാഹനങ്ങളുടെ ഡ്രൈവർമാരും റോഡിന്റെ എഡ്ജിനെയും വീതി കുറവുള്ള റോഡിലെ ഡിവൈഡറിനെയും റോഡിലെ വളവിനെയും കുറ്റപ്പെടുത്തി പറഞ്ഞു. റോഡ് ടാറിങ് കഴിഞ്ഞതോടെ വീതി കുറവുള്ള ഈ മേഖലയിൽ വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നു പോകുന്നതെന്നും ഡ്രൈവർമാരുടെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും. 


റോഡ് പണി കഴിഞ്ഞപ്പോൾ ഉയർന്ന റോഡിന്റെ വശങ്ങൾ എത്രയും പെട്ടന്ന് ഉയർത്തണമെന്നും, കാൽനടയാത്രക്കാർക്കും പുറ്റേക്കര സ്കൂളിലെ വിദ്യാർത്ഥികൾക്കും കടന്നു പോകുവാൻ അവിടെ പ്ലാറ്റ്ഫോം അത്യാവശ്യം ആണെന്നും സ്കൂളിനു മുന്നിൽ റോഡ് മുറിച്ചു കടക്കുവാൻ   സീബ്രാ ലൈനും എത്രയും പെട്ടെന്ന് ഇടണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു.

🔻🔻🔻🔻🔻🔻🔻🔻🔻