സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

 സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.



കൈപ്പറമ്പ്


  ഏഴാംകല്ലിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചൊവ്വല്ലൂർ സ്വദേശി   അക്ഷയ് (20) ആണ് മരിച്ചത്.

​തിങ്കളാഴ്ച രാത്രി 10:30-ഓടെ കൈപ്പറമ്പ് ഏഴാംകല്ല് വെച്ച് അക്ഷയ് ഓടിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടകാരണം വ്യക്തമല്ല, റോഡിൽ പരിക്കേറ്റ് കിടന്ന അക്ഷയിനെ  വഴിയാത്രക്കാർ  തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11:30-,ഓടെ മരണം സംഭവിക്കുകയായിരുന്നു.

​സംഭവത്തിൽ പേരാമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അയ്യപ്പത്ത്   നെപ്പൻസ് ലൈനിലെ എറത്ത് ഷാജിയുടെ മകൻ ആണ് അക്ഷയ്. അമ്മ : ലിജി  (മഴുവഞ്ചേരി സ്വദേശിയാണ്.) സഹോദരി: അമീഷ. സംസ്കാരം നാളെ (24/9/25) രാവിലെ 9 ന് ഷോർണൂർ ശാന്തി തീരത്ത്.