ഹൃദയവേദനയോടെ തൂങ്കുഴി പിതാവിനു വിടചൊല്ലി തൃശൂർ....

 ഹൃദയവേദനയോടെ തൂങ്കുഴി പിതാവിനു വിടചൊല്ലി തൃശൂർ....

സ്നേഹം എന്ന കൊച്ചുവാക്കുകൊണ്ട്

മനുഷ്യനെന്ന വലിയ സമൂഹത്തിനു മേൽ തന്റെ ജീവിതത്തി ലുടനീളം വാത്സല്യത്തോടെ കരുണകൾ പൂമഴ പോലെ ചൊരിഞ്ഞ തൃശുർ അതിരൂപത ആർച്ച് ബിഷപ് എമിര റ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് നിറകണ്ണുകളോടെയും സങ്കടക്കടൽ അല യടിക്കുന്ന ഹൃദയത്തോടെയും തൃശൂർ യാത്രാമൊഴിയേകി. വികാരനിർഭരമായിരുന്നു  തൂങ്കുഴി പിതാവിനോടുള്ള തൃശൂരിന്റെ വിടചൊല്ലൽ.

തൃശൂർക്കാരുടെ ഹൃദയത്തിൽ നിന്ന് അടരുവാൻ കഴിയാത്ത ഓർമയായി ഇനിയെന്നും തൂങ്കുഴി പിതാവ് ജീവിക്കുമെന്ന് കാണിച്ചു തരികയായി രുന്നു അവസാനയാത്രയുടെ ഈറനണിഞ്ഞ നിമിഷങ്ങൾ...


തേങ്ങലുകൾ അടക്കിപ്പിടിച്ചും 

തീരാനഷ്ടത്തിന്റെ വേദന പരസ്പരം 

പകിട്ടാശ്വാസിപ്പിച്ചും ലൂർദ് കത്തീഡ്രൽ അങ്കണത്തിൽ തൂങ്കുഴി പിതാവിനെ യാത്രയാക്കാൻ അദ്ദേഹത്തെ സ്നേഹിച്ചു മതിവരാത്തവർ തിങ്ങി നിറഞ്ഞിരുന്നു.


ലൂർദ്ദ് കത്തീഡ്രലിലെ സംസ്ക്‌കാര ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് ഒന്നോടെയാണ് തൂങ്കുഴി പിതാവിൻ്റെ ഭൗതിക ശരീരം കോഴിക്കോട്  ക്രിസ്‌തുദാസി സന്യാസിനീ സമൂഹത്തിന്റെ -ഹോം ഓഫ് ലൗ-ജനറലേറ്റിലേക്കു കൊണ്ടുപോയത്.


വൈകീട്ടു 4.30ന് കോഴിക്കോട് ക്രി സ്‌തുദാസി സന്യാസിനീ സമൂഹത്തിൻറെ ജനറലേറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകീട്ട് ആറിനു സംസ്കാരശുശ്രൂഷയുടെ സമാപന കർമങ്ങളും നടന്നു.


ഇന്നലെ ലൂർദ്ദ് കത്തീഡ്രൽ ദേവാ ലയത്തിൽ പൊതുദർശനത്തിനു വെച്ച ഭൗതിക ശരീരത്തിൽ രാവിലെയും വൈകിയും ഇന്നു പുലർച്ചെയും അ ന്ത്യാഞ്ജലിയർപ്പിക്കാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിയിരുന്നു. ഇന്നുരാവിലെ സംസ്‌കാര ശുശ്രൂഷകൾ തുടങ്ങുമ്പോഴും തൂങ്കുഴി പിതാവിനെ അവസാന മായി ഒരു നോക്കുകാണാനും അ ന്ത്യാഞ്ജലിയർപിക്കാനും ഏറെ പേർ ലൂർദ് കത്തീഡ്രൽ അങ്കണത്തിലു ണ്ടായിരുന്നു.


രാവിലെ 9.30ന് സംസ്‌കാര ശുശ്രൂ ഷയുടെ രണ്ടാംഘട്ട സമാപന പ്രാർഥനകൾ ലൂർദ് കത്തീഡ്രൽ ദേവാല യത്തിൽ ആരംഭിച്ചു. സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയു ടെ കാർമികത്വത്തിലാണ് സംസ്‌കാ രശുശ്രൂഷകൾക്ക് തുടക്കമായത്. മാർ തൂങ്കുഴി സ്ഥാപിച്ച ക്രിസ്‌തുദാസി സന്യാസിനി സമൂഹത്തിൻ്റെ മദർ ജനറൽ സിസ്റ്റർ ടീന കുന്നേൽ ലഘുവിവരണം നൽകി.



തുടർന്ന് തൃശൂർ അതിരൂപത ആർ ച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുസ്മ‌രണ പ്രസംഗം നടത്തി.  വിശുദ്ധ കുർ ബാനയോടു കൂടിയുള്ള സംസ്‌കാര ശുശ്രൂഷയുടെ മൂന്നാം ഭാഗം തുടങ്ങി. സീറോ മലബാർ സഭ മേജർ ആർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.


മാനന്തവാടി രൂപത മെത്രാൻ മാർ ജോസഫ് പൊരുന്നേണ സന്ദേശം നൽകി.

 വിവിധ സഭകളിലെ മുപ്പതോളം ബിഷപ്പുമാർ ചടങ്ങിൽ പങ്കെടുത്തു.