ജില്ലാ കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു
എറണാകുളം
✅ എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു.
✅ എ൯.എസ്.കെ. ഉമേഷിൽ നിന്നും പദവി ഏറ്റെടുത്ത പ്രിയങ്ക ജില്ലയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ കളക്ടറാണ്.
✅ ഡോ. എം ബീന, ഡോ. രേണു രാജ് എന്നിവരാണ് പ്രിയങ്കയുടെ മു൯ഗാമികളായ വനിതാ കളക്ടർമാർ.
✅ പാലക്കാട് കളക്ടർ സ്ഥാനത്തു നിന്നുമാണ് പ്രിയങ്ക എറണാകുളത്തേക്കെത്തുന്നത്.
✅കർണാടക സ്വദേശിയായ പ്രിയങ്ക ഐ.എ.എസിൽ 2017 ബാച്ച് ഉദ്യോഗസ്ഥയാണ്.
✅ കോഴിക്കോട് സബ് കളക്ടർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിത ശിശുക്ഷേമ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
✅ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
✅ സിവിൽ സ്റ്റേഷ൯ കവാടത്തിൽ അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്കയെ സ്വീകരിച്ചു.
✅ തുടർന്ന് ചേംബറിലെത്തി എ൯.എസ്.കെ. ഉമേഷിൽ നിന്നും ചുമതല ഏറ്റെടുത്തു.
✅ ആൻ്റണി ജോൺ എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ , ഡപ്യുട്ടി കളക്ടർമാർ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ അടക്കമുള്ളവർ സന്നിഹിതരായിരുന്നു