മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആദരം
മുണ്ടൂർ:
2024-25 അധ്യായന വർഷത്തിൽ മികച്ച വിജയം കൈവരിച്ച പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ അവാർഡ് നൽകി ആദരിച്ചു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ ഉഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കലാപരവും അക്കാദമിക വിദ്യാഭ്യാസവും ചേരുമ്പോഴാണ് വിദ്യാർത്ഥികളുടെ സമഗ്ര വിദ്യാഭ്യാസം പൂർത്തിയാകുന്നതെന്നും അത്തരം സാഹചര്യം നിർമ്മൽ ജ്യോതി പ്രദാനം ചെയ്യുന്നു എന്നും ഉഷ ടീച്ചർ ചൂണ്ടിക്കാട്ടി. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയാണ് കുട്ടികളുടെ പൂർണ്ണ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നത് എന്ന് ടീച്ചർ കൂട്ടിച്ചേർത്തു. നല്ല ഗൃഹാന്തരീക്ഷം മികച്ച തലമുറയെ വാർത്തെടുക്കുന്നു എന്നും ടീച്ചർ ഓർമ്മിപ്പിച്ചു. സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷന്റെ എജുക്കേഷൻ കൗൺസിലറായ സിസ്റ്റർ ആൻസി പോൾ എസ് എച്ച് വിദ്യാർത്ഥികൾക്ക് ആശംസയറിയിച്ചു. വിവിധ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വരെയും 90 ശതമാനത്തിൽ മുകളിൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കും മറ്റ് വിദ്യാർത്ഥികൾക്കും പരിപാടിയിൽ അവാർഡ് നൽകി. മുണ്ടൂർ മൗണ്ട് കാർമൽ ചർച്ച് അസിസ്റ്റൻറ് വികാരി ഫാദർ സാൽവിൻ കണ്ണനായ്ക്കൾ കുട്ടികൾക്ക് ആശംസകൾ നൽകി. മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യത്താൽ പ്രൗഢോജ്ജലമായ ചടങ്ങിന് സ്കൂൾ ഹെഡ് ഗേൾ വൈഷ്ണവി നന്ദി പ്രകാശിപ്പിച്ചു.
🔻🔻🔻🔻🔻🔻🔻🔻🔻