ലൈംഗിക അതിക്രമം കാണിച്ച 64 കാരന് 14 വർഷം കഠിന തടവും 55000 രൂപ പിഴയും
കുന്നംകുളം:
പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച 64 കാരന് 14 വർഷം കഠിന തടവും 55000 രൂപ പിഴയും. കുന്ദംകുളം പോക്സോ കോടതിയാണ് വിധിച്ചത്.
2024 കാലഘട്ടത്തിൽ ബൈക്കിൽ വന്ന് ശല്യം ചെയ്യുകയും കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാൻ ചെന്ന പെൺകുട്ടിയെ കടയിൽ ഉണ്ടായിരുന്ന പ്രതി ലൈംഗിക അതിക്രമം നടത്തുകയും സ്കൂളിലേക്ക് പോകുമ്പോൾ തടഞ്ഞുനിർത്തി ശല്യം ചെയ്യുകയും ചെയ്തു ബുദ്ധിമുട്ടിച്ചതിനെ തുടർന്ന് പെൺകുട്ടി കുന്നംകുളം പോലീസിൽ പരാതി കൊടുത്തതിൽ കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് പ്രതിയായ ഉമ്മർ S/o മൊയ്‌തു പയ്യുവളപ്പിൽ വീട് ചിറക്കൽ കാട്ടകാമ്പാൽ എന്നിവരെ കുന്നംകുളം ഫോക്സോ ജഡ്‌ജ് എസ് ലിഷ 14 വർഷം കഠിന തടവിനും 55 000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കുന്നംകുളം സ്റ്റേഷനിലെ എ എസ് ഐ സൗദാമിനി എടുത്തമൊഴി പ്രകാരം ഇൻസ്പെക്ടർ ടി. കെ പോളി രജിസ്റ്റർ ചെയ്‌ത കേസിൽ സബ് ഇൻസ്പെക്ടർ എ അനൂപ് ആണ് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എസ് ബിനോയ് ഹാജരായി പ്രോസിക്യൂഷൻ സഹായത്തിനായി GSCPO മിനിമോൾ എന്നവരും ഹാജരായിരുന്നു.