തെരുവ് നായ്ക്കൾക്ക് പേവിഷ ബാധക്കെതിരെ ആദ്യഘട്ട പ്രതിരോധ വാക്സിൻ..

 തോളൂർ:

  തോളൂർ പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പേവിഷ ബാധക്കെതിരെ ആദ്യഘട്ട പ്രതിരോധ വാക്സിൻ തോളൂർ വെറ്റിനറി ആശുപത്രി യുടെ നേതൃത്ത്വത്തിൽ നൽകി.


 B പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി കൂടുകയും ആളുകൾക്ക് ഭീഷണിയായ സാഹചര്യത്തിലാണ് പഞ്ചായത്ത് പദ്ധതി ഫണ്ട് പ്രകാരം വാക്സിൻ നൽകാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി പറഞ്ഞു. 


തെരുവ് നായ്ക്കളുടെ ശല്യം വിദ്യാത്ഥികൾക്കും പൊതുജനങ്ങൾക്കും അനുഭവപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര നിയമമനുസരിച്ച് തെരുവ് നായ്ക്കളെ കൊല്ലാൻ സാധിക്കാത്തതിനാൽ ഒരു പരിഹാരമായാണ്

വാക്സിനേഷൻ നൽകുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു. വെറ്റിനറി സർജൻ ഡോ. രമ്യയുടെ നേതൃത്ത്വത്തിൽ അസി. ഫീൽഡ് ഓഫീസർ എം ഷീന, ലൈവ് സ്റ്റാക്ക് ഇൻസ്പക്ടർ അനിൽകുമാർ , ഡോഗ് കേച്ചർ രമണി മഴുവഞ്ചേരി എന്നിവർ പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ പോയി നൂറിലധികം തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകി.


🔻🔻🔻🔻🔻🔻🔻🔻🔻🔻🔻