ഇഗ്നേഷ്യസ് ലയോള അനുസ്മരണം

   വേലൂർ


    ഈശോസഭാ സ്ഥാപകനായ ഇഗ്നേഷ്യസ് ലയോളയുടെ 469-ാം ചരമവാർഷികം അർണോസ് പാതിരി അക്കദമി യിൽ നടത്തി.

ഇഗ്നേഷ്യസ് അനുസ്മരണ പരിപാടി സീനിയർ ജേർണലിസ്റ്റും മുൻ ദീപിക ബ്യൂറോ ചീഫുമായ ശ്രീ.ഫ്രാങ്കോ ലൂയീസ് ഉദ്ഘാടനം ചെയ്തു.

യൂറോപ്പിലെ നവോത്ഥാനകാലഘട്ടത്തിൽ കത്തോലിക്കസഭാ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ഇഗ്നേഷ്യസിൻ്റെ നേതൃത്വത്തിൽ ഈശോ സഭക്കാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇഗ്നേഷ്യസ് ഉയർത്തിപ്പിടിച്ച ലോക സാഹോദര്യത്തിൻ്റെയും മാനവികതയുടേയും ദർശനങ്ങൾ ഇന്നും പ്രസക്തമാണ് എന്ന് അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ ഫാ. ജോസ് തച്ചിൽ, ശ്രീമതി ഫിലോമിന സേവിസ് ,ഡോ. ജോർജ് അലക്സ്, വി. വി. ബാലകൃഷ്ണൻ, ബേബി മൂക്കൻ, ജോൺ കള്ളിയത്ത് എന്നിവർ സംസാരിച്ചു. ഫാ. ജോർജ് തേനാടിക്കുളം അദ്ധ്യക്ഷത വഹിച്ചു.


വേലൂരിൽ പ്രവർത്തിക്കുന്ന അർണോസ് പാതിരി അക്കാദമിയുടെ നേതൃത്വം വഹിക്കുന്നത് ഈശോസഭയാണ്.