സമ്പൂർണ്ണ കുടിവെള്ള വാർഡ് പ്രഖ്യാപനവും, കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനവും.

 സമ്പൂർണ്ണ കുടിവെള്ള വാർഡ് പ്രഖ്യാപനവും, കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനവും.


വേലൂർ:

 വേലൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിനെ സമ്പൂർണ്ണ കുടിവെള്ള വാർഡായി പ്രഖ്യാപിക്കുകയും, വെള്ളാറ്റഞ്ഞൂർ ഹരിജൻ കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ  ഉദ്ഘാടനവും  കുന്നംകുളം എം.എൽ.എ  എ സി മൊയ്തീൻ നിർവഹിച്ചു. വേലൂർ പഞ്ചായത്തിലെ ഏറ്റവും കുടിവെള്ളക്ഷാമം നേരിടുന്ന വാർഡ് ആയിരുന്നു ഇത് . എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും  കുടിവെള്ള ടാങ്കിന് വേണ്ടി   18 ലക്ഷം രൂപയും, പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി 13.80 ലക്ഷം രൂപയും ,   പുതിയ കുടിവെള്ള പദ്ധതിക്ക് 7 ലക്ഷം രൂപയും 28 വീടുകളിൽ കിണർ റീചാർജിങ് ചെയ്തു മാണ് വാർഡിനെ സമ്പൂർണ്ണ കുടിവെള്ള വാർഡായി പ്രഖ്യാപിച്ചത്.കുടിവെള്ള ടാങ്ക് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം പഞ്ചായത്തിന് സൗജന്യമായി വിട്ടു നൽകിയ പേരാമംഗലം ജോബ്  ചേട്ടനെ ചടങ്ങിൽ ആദരിച്ചു.

 വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ഷോബി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കർമ്മല ജോൺസൺ, വികസനകാര്യ ചെയർപേഴ്ണും പതിമൂന്നാം വാർഡ് മെമ്പറുമായ ജോയ് സി എഫ്, ക്ഷേമകാര്യ ചെയർപേഴ്സൺ ഷേർളി ദിലീപ് കുമാർ, മെമ്പർമാരായ വിമല നാരായണൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ നൈജു ടി വി, വേലൂർ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ അശ്വിൻ പി വിജയൻ, കുടിവെള്ള സമിതി കൺവീനർ എം സി തോമസ് അമല മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശ്രുതി,   എന്നിവർ സംസാരിച്ചു.