അത്താണി മേൽപ്പാലത്തിന് സമീപം അജ്ഞാതനെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

 അത്താണി മേൽപ്പാലത്തിന് സമീപം അജ്ഞാതനെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

അത്താണി മേൽപ്പാലത്തിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ അജ്ഞാതനായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വിവരമറിഞ്ഞയുടൻ വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.