നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ വായന ദിനം വ്യത്യസ്തമായി പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

 നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ വായന ദിനം വ്യത്യസ്തമായി പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു


   തൃശ്ശൂർ ജില്ല ഹയർ സെക്കൻഡറി മലയാളം അധ്യാപക സമിതിയുടെ സ്ഥാപക സെക്രട്ടറിയായ എ.ഡി ആൻ്റു മാഷ് പുസ്തകങ്ങൾ സ്കൂളിന് കൈമാറി കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 



വായനയിലൂടെ വിജ്ഞാനത്തിൽ നിന്നും വിവേകം കൈവരിക്കുക എന്ന ലക്ഷ്യമാണ് കുട്ടികൾ സ്വായത്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  ക്ലാസ് മുറികൾക്കപ്പുറം സാമൂഹ്യബോധമുള്ള പൗരന്മാരായി മാറുന്നതിൽ വായനയ്ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 


മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങും വായനാദിനത്തിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി ജോസഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ ഏറ്റു ചൊല്ലി. 



 വിദ്യാർത്ഥികൾക്കായിവായനാദിന ക്വിസ്, കവിതാലാപനം, സ്കിറ്റ് , കവിതാവിഷ്കാരം എന്നിവ പരിപാടികളും സംഘടിപ്പിച്ചു
.