ചിറ്റണ്ടയിൽ മധ്യവയസ്‌കിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തമിഴ്നാട് സ്വദേശി 56 വയസുള്ള മുത്തുസ്വാമിയെയാണ് ചിറ്റണ്ടയിലെ ഒരു ആൾമറയില്ലാത്ത കിണറ്റിൽ ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചിറ്റണ്ട സ്വദേശിയായ അവക്കാട്ടിൽ വീട്ടിൽ അനിതയെ വിവാഹം ചെയ്ത് ചിറ്റണ്ടയിൽ സ്ഥിരതാമസമായിരുന്ന മുത്തുസ്വാമിയെ കഴിഞ്ഞ രണ്ട് ദിവസമായി കാൺമാനില്ലായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് പരിസരവാസിയുടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
വടക്കാഞ്ചേരി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി
