സീനിയേഴ്സ‌് നാഷ്‌ണൽ അത്ലറ്റിക് മീറ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
സീനിയേഴ്സ് നാഷണൽ അത്ലറ്റിക് മീറ്റ് 2025 ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.
കുന്നംകുളം റോഷൻസ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്ഘാടനം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ ചൂണ്ടൽ നിർവ്വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ രാജൻ ജോസഫ്, കെ. മുഹമ്മദ്, ജോജോ കുരിയൻ, സി.എഫ്. റോബിൻ എന്നിവർ പ്രസംഗിച്ചു.
2500 ൽ പരം നാഷണൽ - ഇൻ്റർനാഷ്‌ണൽ കായികതാരങ്ങൾ പങ്കെടുക്കുന്ന മീറ്റിൻ്റെ ഉദ്ഘാടനം 31ന് കായിക വകുപ്പ് മന്ത്രി അബ്ദുൾ റഹ്‌മാൻ ഉദ്ഘാടനം ചെയ്യും. എ.സി. മൊയ്തീൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
