കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ദുർഭരണ ത്തിനും വഞ്ചനക്കും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
കൈപ്പറമ്പുക്കാവ് ക്ഷേത്ര മഹോത്സവത്തിന് മുമ്പായി കൈപ്പറമ്പ് - തലക്കോട്ടുകര റോഡ് റിട്ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യ പ്പെട്ടും കൈപ്പറമ്പ് മേഖല ഒന്ന് രണ്ട് വാർഡു കളുടെ നേതൃത്വത്തിൽ സംഘടിപിച്ച പ്രതി ഷേധ സദസ്സ് മണ്ഡലം പ്രസിഡണ്ട് എൻ കെ രാജു ഉദ്ഘാടനം ചെയ്തു .
വാർഡ് പ്രസിഡണ്ട് സുരേഷ് ഇരിപ്പുശ്ശേരി അധ്യക്ഷത വഹിച്ചു കൈപ്പറമ്പ് മേഖല കോഡിനേറ്ററും ബ്ലോക്ക് സെക്രട്ടറിയുമായ പി എം ഹനീഫ പ്രതിഷേധ സദസ്സിന് എത്തിച്ചേർന്നവരെ സ്വാഗതം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ എൻ ആർ വേണുഗോപാൽ , സോബി മുണ്ടൂർ, ജോൺസൺ ജോർജ്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശശി വാറോട്ടിൽ, മണ്ഡലം സെക്രട്ടറി ബിജു പാലയൂർ, എന്നിവർ പ്രസംഗിച്ചു . മണ്ഡലം ഭാരവാഹികൾ പ്രതിഷേധ സദസ്സിന് നേതൃത്വം നൽകി മണ്ഡലം ഭാരവാഹിയും മേഖലാ കോഡിനേറ്ററുമായ പി എ രാജൻ നന്ദി പറഞ്ഞു.
