കേച്ചേരി :
തൃശൂർ ജില്ല പഞ്ചായത്തും, ചൂണ്ടൽ ഗ്രാമ പഞ്ചായത്തും സംയുക്ത മായി നിർമ്മിച്ച ആലത്തിയൂർ നാരായണൻ നമ്പി സ്മാരകമായ 16ാം വാർഡ് വെട്ടുക്കാട് അങ്കണവാടി
ചിത്രം : അങ്കണവാടി ഉൽഘാടനം ചെയ്യ്തു കൊണ്ട് അങ്കണവാടിക്ക് സ്ഥലം വിട്ട് തന്ന ആലത്തിയൂർ ശ്രീദേവി അന്തർജനത്തെ ആദരിക്കുന്നു.
കേരളത്തിന്റെ വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശിന്ദ്രൻ ഉൽഘാടനം ചെയ്തു. ആലത്തിയൂർ ശ്രീദേവി അന്തർജനം- സൗജന്യമായി അനുവദിച്ച 3 സെന്റ് ഭൂമിയിൽ ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് മഹാൽ ഗാന്ധി ഗ്രാമീണ പദ്ധതിയും മായി സംയോജിപ്പിച്ച് 8 ലക്ഷം രൂപയും തൃശൂർ ജില്ലാ പഞ്ചായത്ത് 7 ലക്ഷം രൂപയും കൂടി 15 ലക്ഷം രൂപ ചിലവഴിച്ചാണ് അങ്കണവാടി നിർമ്മിച്ചരിക്കുന്നത്. യോഗത്തിൽ മണലൂർ എം എൽ എ മുരളി പെരുനെല്ലി അദ്ധ്യക്ഷത വഹിച്ചു.
മുഖ്യാത്ഥികളായി തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ചൊവുന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ആൻസി വില്യംസ്, ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ രേഖ സുനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എ വി വല്ലഭൻ, വൈസ് പ്രസിഡന്റ പി ടി ജോസ്, അങ്കണവാടിക്ക് സ്ഥലം വിട്ട് തന്ന ശ്രീദേവി അന്തർജനം,വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുനിത ഉണ്ണി കൃഷ്ണൻ,വാർഡ് മെമ്പർ എൻ എസ് ജിഷ്ണു . എന്നിവർ സംസാരിച്ചു.