കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ കത്തോലിക്കാ ദൈവാലയത്തിൽ തിരുനാളിന് കൊടികയറി
കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ കത്തോലിക്ക ഇടവക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാ നോസിന്റേയും പരിശുദ്ധ കനുകാരറിയത്തിൻ്റേയും വിശുദ്ധ എവുപ്രാസ്യമ്മയുടേയും 278-ാം ഇടവക തിരു നാൾ മഹോത്സവത്തിന് കൊടികയറി.
തിരുകർമ്മങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നേതൃതം നൽകി. ജനുവരി 11, 12, 13 തിയ്യതികളിലാണ് തിരുനാൾ ആഘോഷിയ്ക്കുന്നത്.
ജനുവരി 4 ശനി മുതൽ ജനുവരി 9 വ്യാഴം വരെ വൈകീട്ട് മണിക്കുള്ള തിരുകർമ്മങ്ങൾക്ക്, ഫാം. സിറിയക് ചാലിശ്ശേരി, ഫാ. പോൾ ആലപ്പാട്ട്, ഫാ. ലിൻസ് വെട്ടുവയലിൽ, ഫാ വിജു കോലങ്കണ്ണി സി.എം. ഐ, ഫാ. ക്രിസ്റ്റോൺ പെരുമാട്ടിൽ, ഫാ. ബിജു ജോസഫ് ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകും.
ജനുവരി 13 വെള്ളിയാഴ്‌ച വൈകിട്ട് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം, തിരുകർമങ്ങൾക്ക് മറ്റം ഫൊറോന വികാരി ഫാ. ഷാജു ഊക്കൻ നേതൃത്വം നൽകും
ശനിയാഴ്ച 2.30ന് വി കുർബാനക്കും കൂടുതുറക്കൽ ശുശ്രൂഷക്കും ശേഷം കുടുംബകൂട്ടായ്‌മകളിലേക്ക് അബ് , കിരീടം, തിരുശേഷിപ്പ് എഴുന്നെള്ളിപ്പ് ആരംഭിക്കും. തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപതാ ചാൻസ ലർ ഫാ. ഡൊമിനിക് തലക്കോടൻ നേതൃത്വം നൽകും. മാത്രി 10ന് അമ്പി, കിരീടം, തിരുശ്ശേഷിപ്പ് എഴുന്നെ ള്ളിപ്പ് സാമാനം, സംയുക്ത മേളം, വർണ്ണമഴ എന്നിവ നടക്കും.
തിരുനാൾദിനമായ ഞായറാഴ്‌ച രാവിലെ 9.30ന് തിരുനാൾ പ്രസുദേന്തി വാഴ്‌ച തുടർന്ന് ആഘോമായ തിരുനാൾ പാട്ട് കുർബാന. ഫാ. ഡോ. ജിഫി മേക്കാട്ടുകുളം മുഖ്യകാർമ്മികനാകും. ഫാ. ഡീറ്റോ കൂള തിരുനാൾ സന്ദേശം നൽകും. ഫാ ബ്രിൽവിൽ ലെക്കേങ്കിൽ സഹകാർമ്മികനാകും. വൈകീട്ട് ടന് ഭക്തിനിർഭ രമായ തിരുനാൾ പ്രദക്ഷിണം. രാത്രി 7 മണിക്ക് വർണ്ണമഴ, ബാന്റ് വാദ്യം
13 തിങ്കളാഴ്‌ച രാവിലെ 10ന് വിശുദ്ധ കുർബാനയും ഇടവകയിൽ നിന്ന് മരിച്ചുപോയവർക്കുവേണ്ടി വലിയ ഒപ്പീസും വൈകീട്ട് 7 മണിക്ക് ദേവാലയാങ്കണത്തിൽ ഗാനമേളയും അരങ്ങേറും.
19 ഞായറാഴ്ച തിരുനാൾ എട്ടാമിടം വൈകീട്ട് മണിക്ക് ഇടവകദിനവും കുടുംബകൂട്ടായ്‌മ സംയുക്ത വാർഷികവും തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നിലങ്കാവിൽ ഉദ്ഘാടനം ചെയ്യും. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലിപോൾ സി.എം.സി. അനുഗ്രഹ പ്രഭാഷണം നടത്തും.
തിരു
നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി റവ. ഫാ. ഡെയ്‌സൺ മുബോപ്പുറം, കൈക്കാരന്മാ രായ കെ.ജി. ബാബു, പേൾജു ബി ചുങ്കത്ത്, സി.എൻ. ഇമ്മാനുവേൽ, സിസ്റ്റർ സുപ്പീരിയർ സിസ്റ്റർ ആൻജോസ് സി.എം.സി, തിരുനാൾ ജനറൽ കൺവീനർ സാൻ്റി അഗസ്റ്റിൻ ജോ. കൺവീനർ അൽഫോൺസ വിൽസൻ, കൺവീനർമാരായ വി.ജെ സുനിൽ, രാജു ബി. ചുങ്കത്ത്, പി.എ. ലില്ലി. സി.ഡി, ബിന്നി, ജോപോൾ വി. ആല പ്പാട്ട്, മാണി എം.എൽ, ജാൻസി ആറോ, പോയ്‌സ് ജേബി, ലിയോൺ ജോർജ്ജ്, സി.എം. സാംസൺ എന്നി വർ നേതൃ്യങ്ങം നൽകും