⭕FLASH NEWS⭕
വടക്കാഞ്ചേരി ഒന്നാംകല്ല് ബസ്റ്റോപ്പിന് സമീപം വീട്ടമ്മയുടെ കാലിനു മുകളിലൂടെ ബസ് കയറിയിറങ്ങി
വടക്കാഞ്ചേരി കുന്നംകുളം പാതയിൽ ഒന്നാംകല്ല് ബസ് സ്റ്റോപ്പിന് സമീപം വീട്ടമ്മയുടെ കാലിനു മുകളിലൂടെ ബസ് കയറിയിറങ്ങി. പുതുവീട്ടിൽ നബീസ(68) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുന്നംകുളത്തേക്ക് പോകാൻ ബസ് കാത്തിരിക്കുകയായിരുന്ന നബീസ കറുകപുത്തൂർ പോകുന്ന സ്വകാര്യ ബസ്സിൽ കയറുകയും ബസ് മാറികയറിയെന്നു മനസിലായയുടൻ ബസ്സിൽ നിന്നിറങ്ങിയതോടെ വീഴുകയുമായിരുന്നു.
താഴെവീണ വയോധികയുടെ കാലിനു മുകളിലൂടെ ബസ്സിൻ്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി. പരിക്കേറ്റ നബീസയെ വടക്കാഞ്ചേരി ആക്‌ട്‌സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു