❗കുന്ദംകുളം സബ് ജില്ല ജൂനിയർ റെഡ് ക്രോസ്സ് സെമിനാർ -2025ചൂണ്ടൽ ഡീപോൾ സ്കൂളിൽ സംഘടിപ്പിച്ചു,🌟
കുന്ദംകുളം സബ് ജില്ലയിലെ മുപ്പതോളം വരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റിലെ അഞ്ഞൂറോളം വരുന്ന ജെ.ആർ .സി കേഡറ്റുകൾക്കു വേണ്ടി ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഒരു അർദ്ധ ദിന സെമിനാർ സംഘടിപ്പിച്ചു ഓഡിറ്റോറിയത്തിൽ വെച്ച് സബ് ജില്ല കൺവീനർ ജിമ്മി തരകൻ്റെ മഹനീയ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം സ്കൂൾ പ്രിൻസിപ്പാൾ ഫാ. വിൻസെൻ്റ് ചിറക്കൽ മണവാളൻ വി.സി ഉത്ഘാടനം ചെയ്തു
കോർഡിനേറ്റർ ജോജു പി.വി ആമുഖ പ്രഭാഷണം നടത്തി .
ട്രാഫിക് വിങ്ങ് എസ് ഐ ഒ എ ബാബു ട്രാഫിക്ക് ബോധവത്ക്കരണ സെമിനാർ നയിച്ചു.തുടർന്ന് ചൂണ്ടൽ സെൻറ് ജോസഫ് മെഡിക്കൽ ടീം പ്രാഥമിക ചികിത്സയെ കുറിച്ച് പ്രായോഗിക ക്ലാസ്സ് നടത്തി.
കൗൺസിലർമാരായ ശ്രീജ പുതുമനക്കൽ, ഷീന കെ ജോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു സബ് ജില്ല മുഴുവൻ ജെ.ആർ സി കൗൺസി ലേഴ്സ് സെമിനാറിന് നേതൃത്യം നല്കി.



