തെരുവ് നായകൾ മാനിനെ കടിച്ചു കൊന്നു.

 വടക്കാഞ്ചേരി : അകമല പട്ടാണിക്കാട്   തെരുവ് നായകൾ മാനിനെ കടിച്ചു കൊന്നു



പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന ഷെൽട്ടറിലെ  പട്ടികൾ പുറത്തുചാടി പ്രദേശത്തെജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. ഷെൽട്ടർ നഗരസഭയോട് ഒഴിവാക്കാൻ ഹൈക്കോടതി  അറിയിച്ചിട്ടും, നഗരസഭ തീരുമാനമെടുക്കാത്തത് പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, നഗരസഭവിഷയത്തിൽ അനാസ്ഥ കാണിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ജനങ്ങളുടെയും വന്യജീവികളുടെയും ജീവനു സംരക്ഷണം നൽകണമെന്നും  ഡിവിഷൻ കൗൺസിലർ ബുഷ്റ റഷീദ് ആവശ്യപ്പെട്ടു.